by webdesk3 on | 29-03-2025 02:31:18 Last Updated by webdesk3
അങ്കണവാടി ജീവനക്കാര്‍ നടത്തി വന്ന അനിശ്ചിതകാല രാപ്പകല്‍ സമരം അവസാനിച്ചു. ധനമന്ത്രി കെ. എന്‍. ബാലഗോപാലുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. സെക്രട്ടറിയേറ്റ് പടിക്കലായിരുന്നു വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇവര്‍ സമരം നടത്തിയത്.
അംഗനവാടി ജീവനക്കാര്‍ സമരം ആരംഭിച്ച് പതിമൂന്ന് ദിവസം പിന്നിടുമ്പോഴാണ് മന്ത്രി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ മൂന്ന് മാസത്തിനകം പ്രശ്‌നങ്ങള്‍ പരിശോധിച്ച് പരിഹാരം കാണാമെന്ന് ധനമന്ത്രി ഉറപ്പ് നല്‍കിയതോടെയാണ് സമരത്തില്‍ നിന്നും പിന്മാറാന്‍ ജീവനക്കാര്‍ തയ്യാറായത്.
മിനിമം കൂലി 21,000 രൂപയായി ഉയര്‍ത്തണം, കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യം വിതരണം ചെയ്യണം, വിരമിക്കല്‍ ആനുകൂല്യം ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു അംഗനവാടി ജീവനക്കാരുടെ സമരം.