by webdesk3 on | 29-03-2025 02:10:33 Last Updated by webdesk2
ഐബി ഉദ്യോഗസ്ഥയായ മേഘയുടെ മരണത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി പിതാവ് മധുസൂദനന്‍ രംഗത്ത്. മകള്‍ സാമ്പത്തിക ചൂഷണത്തിന് ഇരയായി എന്നാണ് അദ്ദേഹം ഇപ്പോള്‍ ആരോപിക്കുന്നത്. മകളെ ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്ത് സുരേഷ് സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് അദ്ദേഹം പറയുന്നു. ഫെബ്രുവരി മാസത്തെ ശമ്പളം ഉള്‍പ്പെടെ മകള്‍ മലപ്പുറം സ്വദേശിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.
അതിനാല്‍ മകള്‍ മരണമടഞ്ഞപ്പോള്‍ അക്കൗണ്ടില്‍ വെറും 80 രൂപ മാത്രമാണ് ശേഷിച്ചിരുന്നുള്ളുവെന്നും മധുസൂദനന്‍ ആരോപിക്കുന്നു. ഈ വിഷയത്തില്‍ പേട്ട പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നതാണ് കുടുംബത്തിന്റെ ആവശ്യമാണ്. ഇതിനായി മേഘയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പൊലീസ് കൈമാറിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
മാസന്തോറും ഇത്തരം പണമിടപാട് നടന്നിരുന്നതായി ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റില്‍ നിന്ന് വ്യക്തമാകുന്നു. മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയായ സുകാന്ത് സുരേഷിനെതിരെ മേഘയുടെ കുടുംബം ഗുരുതര ആരോപണങ്ങളുയര്‍ത്തിയിരിക്കുകയാണ്. ജോലി സംബന്ധമായ പരിശീലനകാലത്ത് മേഘ അദ്ദേഹത്തെ പരിചയപ്പെടുകയായിരുന്നു. ഇയാളോടു ഇഷ്ടം ഉള്ളതായി മകള്‍ വീട്ടില്‍ പറഞ്ഞിരുന്നതായും കുടുംബം വ്യക്തമാക്കി.