by webdesk3 on | 29-03-2025 11:58:04 Last Updated by webdesk3
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ പി.പി. ദിവ്യയാണ് ഏക പ്രതി. ദിവ്യയുടെ പ്രസംഗം നവീന്‍ ബാബുവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ കുറ്റപത്രം വ്യക്തമാക്കുന്നതനുസരിച്ച്, നവീന്‍ ബാബുവിനെ അപമാനിക്കാന്‍ ദിവ്യ ആസൂത്രണം ചെയ്തിരുന്നു. യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പങ്കെടുത്തത് എഡിഎമ്മിനെ അപമാനിക്കാനുള്ള ലക്ഷ്യത്തോടെ ആയിരുന്നുവെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.
കൈകൂലി സ്വീകരിച്ചതിന് നവീന്‍ ബാബുവിന്തിരെ യാതൊരു തെളിവും ഇല്ലെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കുറ്റപത്രം കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയില്‍ സമര്‍പ്പിക്കും.
സംഭവം നടന്ന് 166 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. മൂന്നു ഭാഗങ്ങളായി 400ലധികം പേജുകളടങ്ങിയതാണ് കുറ്റപത്രം.
കേസില്‍ 82 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്, അതില്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുവിന്റെയും മക്കളുടെയും മൊഴികളും ഉള്‍പ്പെടുന്നു. കളക്ട്രേറ്റിലെ ജീവനക്കാര്‍ പി. പി. ദിവ്യയ്‌ക്കെതിരെ മൊഴി നല്‍കിയതായാണ് വിവരം.