by webdesk2 on | 29-03-2025 06:31:19 Last Updated by webdesk3
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ സമരം 48ാം ദിവസത്തിലേക്കും നിരഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്ന ആശമാരുടെ സമരം കടുപ്പിക്കാന്‍ തീരുമാനം. രാപ്പകല്‍ സമരം അമ്പത് ദിവസം തികയുന്ന തിങ്കളാഴ്ച മുടിമുറിച്ച് പ്രതിഷേധിക്കാനാണ് സമരക്കാരുടെ തീരുമാനം.
സര്‍ക്കാര്‍ മുഖം തിരിഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മുടിമുറിച്ചുളള പ്രതിഷേധത്തിലേക്ക് കടക്കുന്നത്. ഉപരോധ സമരത്തില്‍ പങ്കെടുത്ത ആശാ വര്‍ക്കര്‍മാരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞതിലും കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.
സമരം തുടരുന്നതിനിടെ 23 തദ്ദേശ സ്ഥാപനങ്ങള്‍ ആശമാര്‍ക്ക് അധികസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരം രൂപ മുതല്‍ ഏഴായിരം രൂപ വരെ അധികം നല്‍കുമെന്നാണ് പ്രഖ്യാപനം എന്നാല്‍, ആശമാരെ തദ്ദേശ സ്ഥാപനങ്ങള്‍ കബളിപ്പിക്കുന്നുവെന്നായിരുന്നു തദ്ദേശസ്വയംഭരണ മന്ത്രിയുടെ പ്രതികരണം.