by webdesk3 on | 28-03-2025 04:01:44 Last Updated by webdesk2
സിനിമകളുടെ വ്യാജ പതിപ്പുകള്‍ തടയുന്നതിനായി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുതിയ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി എത്തിക്കല്‍ ഹാക്കര്‍മാരെ നിയോഗിച്ച്, വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്നവരെയും ഡൗണ്‍ലോഡ് ചെയ്ത് കാണുന്നവരെയും കണ്ടെത്തുമെന്ന് അസോസിയേഷന്‍ അറിയിച്ചു. അതേസമയം, ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. വാര്‍ത്താകുറിപ്പിലൂടെയായിരുന്നു പ്രഖ്യാപനം.
വ്യാജ ചലച്ചിത്ര പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക, കാണുക, പ്രചരിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തി കര്‍ശന നിയമനടപടികള്‍ക്ക് വിധേയരാക്കാന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ശക്തമായ ശ്രമം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു നടപടി ആരംഭിച്ചിരിക്കുന്നത്.
വ്യാജ ചലച്ചിത്ര പതിപ്പുകള്‍ കാണുന്നതിനും പങ്കിടുന്നതിനും സൈബര്‍ കുറ്റകൃത്യവും കോപ്പിറൈറ്റ് ലംഘനവുമായി ബന്ധമുണ്ടെന്നും, ഇതില്‍ പങ്കാളികളാകുന്നവര്‍ ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള കര്‍ശന നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.