News Kerala

അഴിമതിക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരും: മാത്യു കുഴല്‍നാടന്‍

Axenews | അഴിമതിക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരും: മാത്യു കുഴല്‍നാടന്‍

by webdesk3 on | 28-03-2025 03:50:11 Last Updated by webdesk3

Share: Share on WhatsApp Visits: 58


അഴിമതിക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരും: മാത്യു കുഴല്‍നാടന്‍


അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് മാത്യു കുഴല്‍നാടന്‍. മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളിയ പഞ്ചാത്തലത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ ഓരു പ്രതികരണം നടത്തിയിരിക്കുന്നത്. നിരവധി അക്രമികളും അഴിമതിക്കാരും ബലാത്സംഗ കേസിലെ പ്രതികളും തെളിവില്ലാത്തതിനാല്‍ കോടതി നടപടികളില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെങ്കിലും, അതിനര്‍ഥം അവര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ ഇല്ലാതാകുമെന്നല്ല. ഉത്തരവിന്റെ പൂര്‍ണ്ണരൂപം ലഭിച്ചതിന് ശേഷം സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെ യുഡിഎഫിന് രാഷ്ട്രീയമായ തിരിച്ചടിയായി കാണേണ്ടതില്ലെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.

മാസപ്പടി കേസില്‍ മാത്യു കുഴല്‍നാടനും ഗിരീഷ് ബാബുവും നല്‍കിയ ഹര്‍ജികളാണ് കോടതി തള്ളിയത്. ജസ്റ്റിസ് കെ. ബാബുവാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന വിജിലന്‍സ് കോടതിയുടെ പരാമര്‍ശം അനാവശ്യമാണെന്ന്  കേസ് പരിഗണിക്കവെ ഹൈക്കോടതി ഇന്ന്  വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്‌സാലോജിയും കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്നതാണ് ഹര്‍ജിയില്‍ ഉന്നയിച്ച ഇരുവരുടേയും ഹര്‍ജിയെ പ്രധാന ആവശ്യം. എന്നാല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. 


Share:

Search

Recent News
Popular News
Top Trending


Leave a Comment