by webdesk3 on | 28-03-2025 01:35:26 Last Updated by webdesk3
ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ പങ്കെടുത്തതിന് ക്രൂര നടപടിയുമായി സര്‍ക്കാര്‍. സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ആശാ വര്‍ക്കര്‍മാരുടെ ഒരു മാസത്തെ ഓണറേറിയം സര്‍ക്കാര്‍ തടഞ്ഞതായാണ് ഇപ്പോള്‍ ഒരു വിഭാഗം ജീവനക്കാര്‍ പരാതിയായി ഉന്നിയിച്ചിരിക്കുന്നത്. ഒരു ദിവസത്തെ സമരത്തില്‍ പങ്കെടുത്തതിനാണ് ഒരു മാസത്തെ ഓണറേറിയം തടഞ്ഞിരിക്കുന്നത്. ഇതിന്റെ പേരില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. ആലപ്പുഴ ജില്ലയില്‍ മാത്രം 146 ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം തടഞ്ഞതായാണ് ലഭിക്കുന്ന വിവരം.
ഒരു ദിവത്തെ സമരത്തില്‍ പങ്കെടുത്തവരുടെ ഫെബ്രുവരി മാസത്തെ ഓണറേറിയമാണ് ഇപ്പോള്‍ തടഞ്ഞുവെച്ചിരിക്കുന്നത്. രാപ്പകല്‍ സമരത്തെ തുടര്‍ന്നുള്ള സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്തവരുടെ ഓണറേറിയം സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്നത്. ഓണറേറിയം അനുവദിക്കാതിരുന്നതിനെതിരെ ശക്തമായ പ്രതികരണമാണ് ഉയരുന്നത്. ആലപ്പുഴയില്‍ സമരത്തില്‍ പങ്കെടുത്ത 146 ആശമാരുടെ മാത്രം ഓണറേറിയം തടഞ്ഞ് വെച്ച് മറ്റ് എല്ലാ ആശാ വര്‍ക്കര്‍മാര്‍ക്കും പണം വിതരണം ചെയ്തതായാണ് പരാതിയില്‍ പറയുന്നത്. ഓണറേറിയം ലഭിക്കാതെ പോയ ആശാ വര്‍ക്കര്‍മാര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.
ആലപ്പുഴയില്‍ മാത്രമല്ല തിരുവനന്തപുരം അടക്കം മറ്റ് ജില്ലകളില്‍ നിന്നും പങ്കെടുത്തവരുടേയും ഓണറേറിയം തടഞ്ഞുവെച്ചതായി പരാതി ഉയരുന്നുണ്ട്.