News Kerala

ആശാവര്‍ക്കര്‍മാരുടെ സമരം 47ാം ദിവസത്തിലേക്ക്; നിരാഹാര സമരം ഒന്‍പതാം ദിവസം

Axenews | ആശാവര്‍ക്കര്‍മാരുടെ സമരം 47ാം ദിവസത്തിലേക്ക്; നിരാഹാര സമരം ഒന്‍പതാം ദിവസം

by webdesk2 on | 28-03-2025 07:05:33 Last Updated by webdesk2

Share: Share on WhatsApp Visits: 22


ആശാവര്‍ക്കര്‍മാരുടെ സമരം 47ാം ദിവസത്തിലേക്ക്; നിരാഹാര സമരം ഒന്‍പതാം ദിവസം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന്റെ മുന്നില്‍ ശമ്പളവര്‍ദ്ധനവ് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരം 47-ാം ദിവസം. മൂന്ന് ആശാവര്‍ക്കേഴ്‌സിന്റെ നിരാഹാര സമരം ഒന്‍പതാം ദിവസത്തിലേയ്ക്കും കടന്നു. സമരത്തിന്റെ ഭാഗമായി കോട്ടയത്തും, കോഴിക്കോടും ഇന്ന് പ്രതിഷേധങ്ങള്‍ നടക്കും.

അതേസമയം സമരത്തോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുമ്പോള്‍ ഓണറേറിയം വര്‍ധിപ്പിച്ച് വിവിധ നഗരസഭകളും പഞ്ചായത്തുകളും. യുഡിഎഫ് ഭരിക്കുന്ന പെരുമ്പാവൂര്‍, മണ്ണാര്‍ക്കാട്, മരട് നഗരസഭകളും ബിജെപി ഭരിക്കുന്ന കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്തുമാണ് അധിക ഓണറേറിയം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രമാണ് ഈ പദ്ധതി നടപ്പാക്കാന്‍ ആകുക. ബജറ്റ് ചര്‍ച്ചയ്ക്ക് ശേഷം തദ്ദേശ സ്ഥാപനങ്ങള്‍ അനുമതി തേടി സര്‍ക്കാരിനെ സമീപിക്കും. സര്‍ക്കാര്‍ അനുമതിയില്ലാതെ പദ്ധതി നടപ്പാക്കാനും ആകില്ല.

പെരുമ്പാവൂര്‍, മരട് നഗരസഭകള്‍ 2000 രൂപയും മണ്ണാര്‍ക്കാട് നഗരസഭ 2100 രൂപയും മുത്തോലി ഗ്രാമപഞ്ചായത്ത് 7000 രൂപയും അധിക ഓണറേറിയം നല്‍കും.സര്‍ക്കാര്‍ നിലവില്‍ കൊടുത്തുവരുന്ന ഓണറേറിയത്തിനും ഇന്‍സെന്റീവിനും പുറമേയാണ് ഈ തുക പഞ്ചായത്ത് - നഗരസഭ തലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment