by webdesk3 on | 27-03-2025 02:59:35 Last Updated by webdesk2
ചെന്നൈയില്‍ കാലാവസ്ഥി അറിയിപ്പുകള്‍ ഇനി മുതല്‍ ഹിന്ദിയിലും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നേരത്തെ ഈ അറിയിപ്പുകള്‍ ഇംഗ്ലീഷിലും തമിഴിലും മാത്രമാണ് നല്‍കിയിരുന്നത്. ഇതാണ് ഇനി മുതല്‍ ഹിന്ദിയില്‍ കൂടി നല്‍കാന്‍ തീരുമാനമായിരിക്കുന്നത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദിയില്‍ കാലാവസ്ഥ അറിയിപ്പുകള്‍ നല്‍കുന്നത് ഇതാദ്യമായാണ്. ഭാഷാപോര് രൂക്ഷമായ സാഹചര്യത്തില്‍ ആണ് ഈ നീക്കം കേന്ദ്രം നടത്തിയിരിക്കുന്നത്. എന്നത് ശ്രദ്ധേയമായ കാര്യമാണ്.
അതേസമയം, ഭാഷാപോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍, തമിഴ്‌നാട് ബജറ്റില്‍ തമിഴ് ഭാഷയുടെ പ്രചാരണത്തിനായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ് താളിയോല ഗ്രന്ഥങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്നതിനായി രണ്ട് കോടി രൂപ അനുവദിച്ചുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തമിഴ് ബുക്ക് ഫെയര്‍ സംഘടിപ്പിക്കും. അതുമാത്രമല്ല, ദുബൈയിലും സിംഗപ്പൂരിലും ബുക്ക് ഫെയര്‍ നടത്താനും തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.