by webdesk3 on | 27-03-2025 02:43:11 Last Updated by webdesk2
ബിജെപി ഭരണത്തിലുള്ള മുത്തോലി പഞ്ചായത്ത് ആശമാര്‍ക്ക് പ്രതിമാസം 7000 രൂപ അധിക സഹായം നല്‍കാന്‍ തീരുമാനിച്ചു. ബജറ്റിലാണ് ആശമാര്‍ക്ക് ആശ്വാസം പകരുന്ന ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ തുക കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തിന് പുറമേയായിരിക്കും അവര്‍ക്ക് ലഭിക്കുക.
ഒരു ആശയ്ക്ക് വാര്‍ഷികമായി 84,000 രൂപ അധിക സഹായം ലഭ്യമാകുമ്പോള്‍, പഞ്ചായത്ത് ഇതിനായി ബജറ്റില്‍ 12 ലക്ഷം രൂപയാണ് വകയിരിത്തിയിരിക്കുന്നത്. പഞ്ചായത്തിലെ ആകെ 13 ആശമാര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും.
സമാനമായി പാലക്കാട് നഗരസഭയും ഇന്നലെ ബജറ്റില്‍ ഇത്തരത്തില്‍ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ആശ വര്‍ക്കര്‍മാര്‍ക്ക് 12000 വര്‍ഷം തോറും നല്‍കുമെന്നാണ് പാലക്കാട് നഗരസഭ അറിയിച്ചത്. ഇതിലൂടെ മാസം നഗരസഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് ആയിരം രൂപ വീതം അധികമായി ലഭിക്കും.