by webdesk2 on | 27-03-2025 11:13:20
തിരുവനന്തപുരം: കുമാരപുരത്ത് മദ്യപാനസംഘത്തെ ചോദ്യം ചെയ്തതിന് ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന ആളുകള്‍ പ്രവീണിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തു. മെഡിക്കല്‍ കോളജ് പൊലീസാണ് കേസന്വേഷിക്കുന്നത്.
ഡിവൈഎഫ്‌ഐ കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കഴിഞ്ഞ ദിവസം മദ്യപാനസംഘത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കുത്തേറ്റത്. പ്രവീണിന്റെ വീടിന് മുന്നിലെത്തിയ നാലംഗ ലഹരി സംഘം അസഭ്യം പറയുകയും കുട്ടികളെ മര്‍ദ്ധിക്കുകയും ചെയ്തത് ചോദ്യം ചെയ്തതിനാണ് കുത്തി പരിക്കേല്‍പ്പിച്ചത്.
സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കഴുത്തിനും തലയിലും കുത്തി പരിക്കേല്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രവീണ്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ കുമാരപുരം മേഖല കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മറ്റ് മൂന്ന് പേര്‍ക്കായുള്ള അന്വേഷണവും പോലീസ് ശക്തമാക്കിയിട്ടുണ്ട്.