News Kerala

കേരളം ജനാധിപത്യരാജ്യമല്ലാതാകുന്നു; ആശങ്ക പങ്കുവെച്ച് സച്ചിതാനന്ദന്‍

Axenews | കേരളം ജനാധിപത്യരാജ്യമല്ലാതാകുന്നു; ആശങ്ക പങ്കുവെച്ച് സച്ചിതാനന്ദന്‍

by webdesk3 on | 26-03-2025 03:03:01 Last Updated by webdesk2

Share: Share on WhatsApp Visits: 51


കേരളം ജനാധിപത്യരാജ്യമല്ലാതാകുന്നു; ആശങ്ക പങ്കുവെച്ച് സച്ചിതാനന്ദന്‍



ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ തയ്യാറാകാത്ത സര്‍ക്കാരിനെ വിമര്‍ശിച്ച് കവിയും സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിതാനന്ദന്‍.  കേരളം ഒരു ജനാധിപത്യ രാജ്യമല്ലാതാകുന്നുണ്ടോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെക്കുന്നു. എസ്‌യുസിഐയുടെ നേതൃത്വത്തിലുള്ള ആശാ വര്‍ക്കര്‍മാരുടെ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

കേരളത്തിലെ ഹൃദയശാലിത്വമുള്ള എല്ലാ ആളുകളും ആശാവര്‍ക്കര്‍മാരുടെ സമരത്തോട് അനുഭാവം പുലര്‍ത്തുന്നവരാണ്. പരസ്യമായി അത് പ്രകടിപ്പിക്കാത്തവര്‍ പോലും ഉള്ളിലൊതുക്കി അവരോടൊപ്പമാണെന്ന് പറയുന്നുണ്ട്. എന്നാല്‍ പലയാളുകള്‍ക്കും സത്യം തുറന്നുപറയാന്‍ ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഒരു സമരം നടക്കുമ്പോള്‍, അതിന് ആരോ നേതൃത്വം നല്‍കട്ടെ, അവരുടെ ആവശ്യങ്ങളില്‍ അല്‍പ്പമെങ്കിലും ന്യായം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു ക്ഷണിക്കുകയും സാധ്യമായ പരിഹാരം കണ്ടെത്തുകയും ചെയ്യുന്നത് സ്വാഭാവിക ജനാധിപത്യ രീതിയാണ്.

ഓണറേറിയം വര്‍ദ്ധിപ്പിച്ചത് കേരള സര്‍ക്കാര്‍ തന്നെ എന്നു പറയുകയും, ഇനി അതില്‍ കൂട്ടേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണെന്നും അവകാശപ്പെടുന്നതിലെ വൈരുദ്ധ്യം ഏതു സാധാരണക്കാരനും മനസ്സിലാകുമെന്ന് വ്യക്തമാണ്. ഇതിന് പുറമെ, മറ്റ് സംസ്ഥാനങ്ങളിലെ പ്രതിഫലവുമായി കേരളത്തെ താരതമ്യപ്പെടുത്തുന്നതിന്റെ അര്‍ത്ഥശൂന്യതയും ആര്‍ക്കും മനസിലാകും. കാരണം, കേരളം യുപിയോ ബിഹാറോ ആവണമെന്നല്ല നമ്മുടെ ആഗ്രഹം. സാമൂഹിക നീതി പുലര്‍ത്തുന്ന വികസന മാതൃകയാണ് കേരളം ലക്ഷ്യമിടുന്നത്. യുപിയും ബിഹാറും പോലെയുള്ള അനവധി സംസ്ഥാനങ്ങളുടെ അവസ്ഥ പിന്നിട്ടാണ് കേരളം ഈ നിലയില്‍ എത്തിയതെന്നും മറക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു. 


Share:

Search

Recent News
Popular News
Top Trending


Leave a Comment