by webdesk3 on | 26-03-2025 02:19:48 Last Updated by webdesk3
തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച നടന്ന ഈ കൂടിക്കാഴ്ച എഐഎഡിഎംകെ-ബിജെപി സഖ്യം പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതയുടെ സൂചനയായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുമുന്‍പായി ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്താനുള്ള സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.
അതേസമയം തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രഖ്യാപിക്കാമെന്ന് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷ കക്ഷിയാണ് എഐഎഡിഎംകെ. 2023 സെപ്റ്റംബറിലാണ് ചില ആഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇരുകക്ഷികളും വഴിപിരിഞ്ഞത്.