by webdesk2 on | 26-03-2025 11:49:30 Last Updated by webdesk3
തൃശ്ശൂര്‍: തൃശ്ശൂര്‍ കൊരട്ടി ചിറങ്ങരയില്‍ ദേശീയപാതയോട് ചേര്‍ന്ന് ജനവാസ മേഖലയില്‍ പുലിയെ കണ്ടതിനു പിന്നാലെ ചാലക്കുടി ടൗണിലും പുലിയിറങ്ങി. സൗത്ത് ബസ്റ്റാന്‍ഡിനു സമീപത്തെ വീട്ടുപറമ്പിലാണ് പുലിയെത്തിയത്. ബസ് സ്റ്റാന്‍ഡിന് സമീപത്തെ വീട്ടിലെ സിസിടിവില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു.
സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് പുലിയെതന്നെയാണെന്ന് സ്ഥലത്ത് വനം വകുപ്പ് സ്ഥീരീകരിച്ചു. ഇതോടെ പരിഭ്രാന്തിയിലാണ് നാട്ടുകാര്‍. പുലിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.