by webdesk2 on | 26-03-2025 08:38:35 Last Updated by webdesk3
ബിജെപി തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റ് വി വി രാജേഷിനെതിരെ പോസ്റ്ററുകള്‍. തിരഞ്ഞെടുപ്പില്‍ പണം വാങ്ങി ബിജെപി സ്ഥാനാര്‍ഥിയും നിലവിലെ ബിജെപി അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിനെ തോല്‍പ്പിച്ചുവെന്നാണ് ആരോപണം. തിരുവനന്തപുരത്ത് രാജിവ് ചന്ദ്രശേഖരന്റെ തോല്‍വിക്ക് ഉത്തരവാദി വി വി രാജേഷ് ആണെന്ന് പോസ്റ്ററില്‍ ആരോപിക്കുന്നു. പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിനു മുന്നിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
രാജേഷിന്റെ അനധികൃത സ്വത്ത് സമ്പാദനം ഇ.ഡി അന്വേഷിക്കണമെന്നും പോസ്റ്ററിലുണ്ട്. ഇഡി റബ്ബര്‍ സ്റ്റാമ്പ് അല്ലെങ്കില്‍ വിവി രാജേഷ് അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ട് കെട്ടണമെന്നും പോസ്റ്ററില്‍ പറയുന്നു. 15 വര്‍ഷത്തിനുള്ളിലെ സാമ്പത്തിക വളര്‍ച്ച പാര്‍ട്ടി അന്വേഷിക്കണം. ബിജെപി പ്രതികരണ വേദി എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
ഇംഗ്ലീഷിലും മലയാളത്തിലുമാണ് പോസ്റ്റുകള്‍ പതിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലും, പഴയ സംസ്ഥാന കമ്മിറ്റി ഓഫീസിലും വിവി രാജേഷിന്റെ വഞ്ചിയൂരിലുള്ള വസതിക്ക് മുന്നിലും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്.