by webdesk3 on | 25-03-2025 04:02:57 Last Updated by webdesk2
ചാക്കയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 24കാരിയായ ഐബി ഉദ്യോഗസ്ഥ മേഘ മധുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. മരണത്തിന് പിന്നില്‍ അസ്വാഭാവികതയുണ്ടോ എന്നതില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മേഘയുടെ പിതാവ് മധുസൂദനന് ഐബിക്കും പൊലീസിനും പരാതി നല്കി. സഹപ്രവര്ത്തകന് പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് മേഘയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
മുറിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ മകള്‍ എങ്ങനെയാണ് റെയില്‍വേ ട്രാക്കിലെത്തിയത്? മേഘ മധുവിന്റെ പിതാവ് മധുസൂദനന് ചോദിക്കുന്നു. മകളുടെ സ്ഥിരം യാത്രാ മാര്‍ഗത്തില്‍ റെയില്‍വേ ട്രാക്ക് ഇല്ലെന്നതിനാല്‍ സംഭവത്തില്‍ ദുരൂഹത ഉള്ളതായി അദ്ദേഹം പരാതിയില്‍ ഉന്നയിച്ചു.
മേഘ മരിക്കുന്നതിന് തൊട്ടുമുമ്പ് ലഭിച്ച ഫോണ്‍കോളിന്റെ ഉറവിടം അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. അപകടം സംഭവിച്ച സ്ഥലത്ത് യുവതിയുടെ മൊബൈല്‍ ഫോണും തകര്‍ന്ന നിലയിലാണ് കണ്ടതെന്നും അതിലുണ്ടായിരുന്ന കോള്‍ ലിസ്റ്റ് അടക്കം പരിശോധിച്ച് സംശയങ്ങള്‍ നീക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
എഴ് മണിയോടെ ഷിഫ്റ്റ് കഴിഞ്ഞ് മകള്‍ മുറിയിലേക്ക് പോകുമെന്നും രാവിലെ ഭക്ഷണത്തിനായി എന്തെങ്കിലും വാങ്ങുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പത്തു മണിയോടെ ട്രെയിന്‍ അപകടത്തില്പ്പെട്ടെന്നറിഞ്ഞു. അവളുടെ സ്ഥിരം വഴിയില്‍ റെയില്‍വേ ട്രാക്കില്ല. അകലെയുള്ള ട്രാക്കില്‍ എത്താനാകണമെങ്കില് ആ സമയത്ത് ആരെങ്കിലും വിളിച്ചിരിക്കണം. അതുകൊണ്ടാണ് ഞങ്ങള്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നത് എന്നും മേഘയുടെ പിതാവ് പറയുന്നു.
ഭീകരാക്രമണങ്ങള്‍ക്കായി 26 ലക്ഷം രൂപ സ്വരൂപിച്ച് വൈറ്റ് കോളര്‍ ഭീകര സംഘം; പിന്നില്‍ അഞ്ച് ഡോക്ടര്‍മാര്‍
വയോധിക ഷോക്കേറ്റ് മരിച്ചു
ഗുരുവായൂരില്‍ സ്കൂട്ടറില്‍ കറങ്ങി സ്ത്രീകള്‍ക്ക് നേരെ ലൈംഗീകാതിക്രമണം നടത്തിയ പ്രതി പിടിയില്‍
എസ്ഐആര്‍ നടപടികള്‍ക്ക് ബിഎല്‍ഒമാര്‍ക്ക് നിര്‍ബന്ധിത സമയം ഇല്ലെന്ന് രത്തന്‍ കേല്‍ക്കര്‍
പാലത്തായി പോക്സോ കേസ്: പ്രതി കെ. പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു
സ്റ്റാലിനെ രൂക്ഷമായി വിമര്‍ശിച്ച് വിജയ്
ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം
ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് വിമാനപകടം: വിങ് കമാന്‍ഡര്‍ നമാന്‍ഷ് സ്യാലിന്റെ മൃതദേഹം രാജ്യത്ത് എത്തിച്ചു
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്