News Kerala

ആശാ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസമായി യുഡിഎഫ്; ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ നീക്കം

Axenews | ആശാ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസമായി യുഡിഎഫ്; ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ നീക്കം

by webdesk3 on | 25-03-2025 03:40:46 Last Updated by webdesk2

Share: Share on WhatsApp Visits: 47


 ആശാ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസമായി യുഡിഎഫ്; ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ നീക്കം



ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കാനുള്ള നീക്കവുമായി  യുഡിഎഫ്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലെ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടാനാണ് പദ്ധതി. ഇതിനായി രണ്ടായിരം രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കാനുള്ള നിയമസാധ്യത പരിശോധിച്ച് ഉടന്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് അറിയിച്ചു. ആശാ വര്‍ക്കര്‍മാരുടെ സമര ആവശ്യങ്ങളോട് ഐക്യദാര്‍ഢ്യമുണ്ടെങ്കിലും, യോജിച്ച സമരത്തില്‍ പങ്കെടുക്കില്ലെന്ന നിലപാടാണ് ഐഎന്‍ടിയുസി സ്വീകരിച്ചത്. അതേസമയം, ആശാ വര്‍ക്കര്‍മാര്‍ക്ക് പിന്തുണ അറിയിക്കാന്‍ ഐഎന്‍ടിയുസി ആരോഗ്യ മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.

ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് ആശാ വര്‍ക്കര്‍മാര്‍ 45 ദിവസമായി സമരത്തിലാണ്. സര്‍ക്കാരിന്റെ നിസ്സംഗതയെതിരെ രാഷ്ട്രീയ സമ്മര്‍ദ്ദം സൃഷ്ടിക്കാനാണ് യുഡിഎഫിന്റെ നീക്കം. തദ്ദേശ സ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്ന് ഓണറേറിയം കൂട്ടാന്‍ കഴിയുമോ എന്നതിനെക്കുറിച്ച് നിയമപരമായ പരിശോധന പുരോഗമിക്കുകയാണ്. 

ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍. ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് ആരോഗ്യ മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്  എന്നിരുന്നാലും, സമരത്തോടൊപ്പം ചേര്‍ന്ന് പ്രതിഷേധിക്കാനാകില്ലെന്ന നിലപാടില്‍ സംഘടന ഉറച്ചുനില്‍ക്കുകയാണ്. 


Share:

Search

Recent News
Popular News
Top Trending


Leave a Comment