by webdesk2 on | 25-03-2025 03:30:57
തമിഴ്‌നാട്ടില്‍ ആശ വര്‍ക്കര്‍മാരെ പിന്തുണച്ച് സിഐടിയു സമരം. നീലഗിരിയിലും ദിണ്ടിഗലിലും ആണ് കേന്ദ്ര സര്‍ക്കാരിനെതിരെ സിഐടിയു സമരം. സിഐടിയു ജില്ലാ സെക്രട്ടറി പിച്ചൈയമ്മാള്‍ അടക്കം നേതാക്കളുടെ നേതൃത്വത്തില്‍ ആയിരുന്നു ദിണ്ടിഗല്‍ കളക്ട്രേറ്റിലെ സമരം നടന്നത്.
ഓവര്‍ ടൈം ചെയ്യിക്കരുതെന്നും പി എഫ്, ഇ എസ് ഐ എന്നീ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ആവശ്യമായി ഉയര്‍ത്തുന്നുണ്ട്. കൂടാതെ 26,000 രൂപ മിനിമം വേതനം നല്‍കണമെന്നും ആവശ്യം ഉന്നയിച്ചു. അതേസമയം കേരളത്തില്‍ ആശാവര്‍ക്കേഴ്‌സ് നടത്തുന്ന സമരത്തിനോട് സിഐടിയു അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്.
അതേസമയം സെക്രട്ടറിയേറ്റ് പടിക്കലില്‍ ആശാവര്‍ക്കേഴ്‌സ് നടത്തുന്ന രാപ്പകല്‍ സമരം 44 ആം ദിവസത്തിലേക്ക് കടക്കുകയാണ്. സമരസമിതി നേതാവ് എം.എ ബിന്ദുവിന്റെ നേതൃത്വത്തില്‍ സമര കേന്ദ്രത്തില്‍ നടക്കുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്കും കടന്നു. അതിനിടെ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ആശാവര്‍ക്കേഴ്‌സിന് ഇന്‍സെന്റീവ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് ഭരണമുള്ള തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍ക്ക് ഇത് സംബന്ധിച്ച് കെപിസിസി സര്‍ക്കുലര്‍ നല്‍കും.