News Kerala

വൈപ്പിനില്‍ അനധികൃത സ്റ്റാളുകള്‍ പൊളിച്ചുമാറ്റുന്നു; പ്രതിഷേധിച്ച് മത്സ്യക്കച്ചവടക്കാര്‍

Axenews | വൈപ്പിനില്‍ അനധികൃത സ്റ്റാളുകള്‍ പൊളിച്ചുമാറ്റുന്നു; പ്രതിഷേധിച്ച് മത്സ്യക്കച്ചവടക്കാര്‍

by webdesk2 on | 25-03-2025 11:55:21 Last Updated by webdesk3

Share: Share on WhatsApp Visits: 12


വൈപ്പിനില്‍ അനധികൃത സ്റ്റാളുകള്‍ പൊളിച്ചുമാറ്റുന്നു;  പ്രതിഷേധിച്ച് മത്സ്യക്കച്ചവടക്കാര്‍

എറണാകുളം: വൈപ്പിന്‍ ഗോശ്രീ ജംഗ്ഷനില്‍ അനധികൃത സ്റ്റാളുകള്‍ പൊളിക്കുന്നതിനെതിരെയാണ് മത്സ്യക്കച്ചവടക്കാരുടെ പ്രതിഷേധം. ഹാര്‍ബറിലേക്ക് വഴി ഒരുക്കുന്നതിനായിട്ടാണ് സ്റ്റാളുകള്‍ പൊളിച്ചു നീക്കുന്നത്.  ജിഡയുടെ ഉടമസ്ഥതയിലുള്ള 19 സെന്റ് ഭൂമിയിലെ 5 കടകളാണ് പൊളിച്ചു നീക്കിയത്. ഒരു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തിയതിന് ശേഷം മാത്രം ഈ നടപടികലേക്ക് കടക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

വൈപ്പിന്‍  കാളമുക്ക് ഹാര്‍ബര്‍ വികസനത്തിനയാണ് ഗോശ്രീ ജംഗ്ഷനിലെ ജിഡാ ഭൂമിയിലെ താത്കാലികള്‍ കടകള്‍ പൊളിച്ചത്. ചെറുകിടകച്ചവടക്കാരുടെ മൂന്ന് ഷെഡുകളാണ് പൊളിച്ചു മാറ്റിയത്. ഗോശ്രീ ഐലണ്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റി,എളംകുന്നപ്പുഴ പഞ്ചായത്ത്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം എന്നിവയുടെ നേതൃത്വത്തിലായിരുന്നു നടപടി.

സ്റ്റാളുകള്‍പൊളിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഒരു മുന്നറിയിപ്പ് ലഭിച്ചിട്ടിലെന്നും ഇവിടെ നിന്ന് സ്റ്റാളുകള്‍ മാറ്റണമെങ്കില്‍ സര്‍ക്കാര്‍ ഒരു ഉപജീവനമാര്‍ഗം കണ്ടെത്തി തരാതെ ഒരടിമുന്നോട്ട് പോകില്ലെന്ന് മത്സ്യക്കച്ചവടക്കാര്‍ പറയുന്നു.

എന്നാല്‍ ഒരാഴ്ച്ച മുന്‍പ് സ്റ്റാളുകള്‍ നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കിയിരുന്നു എന്നാണ് ഹാര്‍ബര്‍ അധികൃതര്‍ പറയുന്നത്. സര്‍ക്കാരിന്റെ ഹാര്‍ബര്‍ വരുന്നത് കൊണ്ടാണോ ഈ നടപടികള്‍ എന്നാണ് കച്ചവടക്കാരുടെ പ്രധാന ചോദ്യം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ സജ്ജമാക്കിയിട്ടുണ്ട്.



Share:

Search

Recent News
Popular News
Top Trending


Leave a Comment