by webdesk2 on | 25-03-2025 10:49:06 Last Updated by webdesk3
പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസില്‍ അന്വേഷണസംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ഉച്ചയ്ക്ക് മൂന്നരയോടെയായിരിക്കും അന്വേഷണസംഘം ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. പാലക്കാട് എസ് പി കുറ്റപത്രം പരിശോധിച്ച് അന്തിമമാക്കി.
അഞ്ചൂറിലധികം പേജുകളുളള കുറ്റപത്രത്തില്‍ മുപ്പതിലധികം രേഖകളും, ഫോറന്‍സിക് പരിശോധന ഫലങ്ങളുള്‍പ്പെടെ ശാസ്ത്രീയ തെളിവുകളും ഉണ്ട്. ബോയന്‍ നഗര്‍ സ്വദേശിയായ ചെന്താമര ഏക പ്രതിയായ കേസില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 130 ലധികം സാക്ഷികളുണ്ട്.
ജനുവരി 27നാണ് പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ 2019 ല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.