by webdesk2 on | 25-03-2025 06:05:23 Last Updated by webdesk2
ലബനന്‍: യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ജോസഫ് മാര്‍ ഗ്രീഗോറിയോസിനെ ഇന്ന് വാഴിക്കും. ബസേലിയോസ് ജോസഫ് എന്ന പേരില്‍ സ്ഥാനമേല്‍ക്കുന്ന അദ്ദേഹത്തിന്റെ സ്ഥാനാരോഹണ ശുശ്രൂഷ ബെയ്റുത്തിലെ പാത്രിയര്‍ക്ക അരമനയോട് ചേര്‍ന്നുള്ള സെന്റ് മേരിസ് കത്തീഡ്രല്‍ പള്ളിയില്‍ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് . വിവിധ ക്രൈസ്തവ സഭകളുടെ അധ്യക്ഷന്മാരും മെത്രാപ്പോലീത്തമാരും പങ്കെടുക്കും.
കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തേയും 700ലധികം വരുന്ന വിശ്വാസി സമൂഹത്തെയും സാക്ഷിയാക്കിയാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത യാക്കോബായ സഭയുടെ അമരത്തേക്ക് വാഴിക്കപ്പെടുന്നത്. ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ മറ്റ് മെത്രാപ്പൊലീത്തമാര്‍ സഹകാര്‍മികരാകും. ലബനന്‍ പ്രസിഡന്റ് ജോസഫ് ഔനോ പ്രതിനിധിയോ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സഭയുടെ ആഗോള സിനഡ് നാളെ ഇവിടെ ചേരുന്നുണ്ട്. കേരളത്തില്‍ നിന്നുള്ളവരും പ്രവാസികളുമായി ധാരാളം മലയാളികള്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. നാളെ നടക്കുന്ന ആകമാന സുന്നഹദോസില്‍ പാത്രിയര്‍ക്കീസ് ബാവയും നവാഭിഷിക്തനാകുന്ന ബസേലിയോസ് ജോസഫ് ബാവയും പങ്കെടുക്കും. ഈ മാസം 30ന് കേരളത്തില്‍ തിരിച്ചെത്തുന്ന പുതിയ കാതോലിക്കാ ബാവയ്ക്ക് യാക്കോബായ സഭയുടെ നേതൃത്വത്തില്‍ വരവേല്‍പ്പ് നല്‍കും. ശേഷം സഭാസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്ക സെന്‍ട്രലിലാണ് സ്ഥാനാരോഹണം.