by webdesk3 on | 24-03-2025 07:29:15 Last Updated by webdesk2
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജീവ് ചന്ദ്രശേഖരന് എല്ലാവിധ ആശംസകളും നേര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാര്‍ട്ടി സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.
അധ്യക്ഷ പദവി രാജീവ് ചന്ദ്രശേഖരന് ഒരിക്കലും ഒരു ഭാരിച്ച ഉത്തരവാദിത്വം ആയിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ സംബന്ധിച്ച് ഇതെല്ലാം നിഷ്പ്രയാസം ചെയ്യാവുന്ന കാര്യം മാത്രമാണ് ഉള്ളത് എന്നും സുരേഷ് ഗോപി പറഞ്ഞു.
രാജീവിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. അദ്ദേഹത്തിന്റെ മികവ് എനിക്ക് നന്നായി അറിയുന്ന കാര്യമാണ്. വളരെ നിഷ്പ്രയാസം അദ്ദേഹത്തിന് എല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കും എന്നും സുരേഷ് ഗോപി പറഞ്ഞു.
ഇതിനുപുറമേ അമിത് ഷായ്ക്കും മോദിക്ക് വേണ്ടി കേരളം തന്നെ ഞങ്ങള്‍ എടുക്കാന്‍ പോവുകയാണ് എന്നും ചടങ്ങില്‍ സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞു