by webdesk3 on | 24-03-2025 06:54:11 Last Updated by webdesk2
എംപിമാരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളത്തില്‍ 24% ആണ് കേന്ദ്രസര്‍ക്കാര്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്. ശമ്പള വര്‍ധന 2023 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കും എന്നും കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ അറിയിച്ചിട്ടുണ്ട്.
എംപിമാരുടെ ശമ്പള വര്‍ദ്ധനവിനോടൊപ്പം മുന്‍ എംപിമാര്‍ക്കുള്ള പെന്‍ഷനുകളിലും കേന്ദ്രം വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. ഇവരുടെ ശമ്പളത്തിലും 24 ശതമാനം വര്‍ധനവായിരിക്കും ഉണ്ടാവുക.
നിലവില്‍ കാലാവധി തീരുന്ന എംപിമാര്‍ക്ക് 25,000 രൂപയാണ് പെന്‍ഷനായി നല്‍കിയിരുന്നത്. ശമ്പള വര്‍ദ്ധനവ് ഉണ്ടാകുന്നതോടെ ഇത് 31,000 രൂപയായി ഉയരും.
രാജ്യത്ത് ജീവിതചെലവും അതോടൊപ്പം പണപ്പെരുപ്പവും ഉയര്‍ന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് എംപിമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്.
കര്‍ണാടകയില്‍ നേരത്തെ തന്നെ ജനപ്രതിനിധികളുടെ ശമ്പളത്തില്‍ സര്‍ക്കാര്‍ വര്‍ധന വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പള വര്‍ദ്ധനവ് കേന്ദ്രവും നടപ്പിലാക്കിയിരിക്കുന്നത്.