by webdesk3 on | 24-03-2025 02:34:39 Last Updated by webdesk2
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യാനിരുന്ന പത്താം ക്ലാസ് പുസ്തകം ചോര്‍ന്ന സംഭവത്തില്‍ കര്‍ശന നടപടിക്ക് ഒരുങ്ങി എസ് സി ആര്‍ ടി. എസ് സി ആര്‍ ടി ഇക്കൊല്ലം പരിഷ്‌കരിച്ച ബയോളജി, കെമിസ്ട്രി പുസ്തകങ്ങളുടെ ആദ്യ ഭാഗങ്ങളാണ് ബ്ലോഗിലൂടെ പ്രചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കര്‍ശന നടപടിയെടുക്കും എന്നാണ് സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജുക്കേഷന്‍ റിസര്‍ച്ച് ട്രെയിനിങ് ഡയറക്ടര്‍ അറിയിച്ചിരിക്കുന്നത്.
ബ്ലോഗിലൂടെ ചോര്‍ന്ന പുസ്തകം വിദ്യാര്‍ത്ഥികള്‍, ട്യൂഷന്‍ സെന്ററുകളിലെ അധ്യാപകര്‍ മറ്റു അധ്യാപകര്‍ എന്നിവര്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട് എന്ന് ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്. ബയോളജി പുസ്തകത്തിന്റെ പിഡിഎഫ് ഉള്‍പ്പെടെയാണ് പ്രചരിക്കുന്നത്. കെമിസ്ട്രി പുസ്തകത്തിന്റെ അച്ചടിച്ച പുസ്തകത്തില്‍ നിന്ന് സ്‌കാന്‍ ചെയ്‌തെടുത്തതാണ് പ്രചരിപ്പിക്കുന്നത്.
അന്വേഷണത്തില്‍ ചോര്‍ന്ന ബയോളജി പുസ്തകം വ്യാഴാഴ്ചയും കെമിസ്ട്രി പുസ്തകം ശനിയാഴ്ചയുമാണ് ബ്ലോഗില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്.