by webdesk3 on | 24-03-2025 02:18:08 Last Updated by webdesk3
കോഴിക്കോട് താമരശ്ശേിരിയില്‍ ഷിബില എന്ന യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് യാസിറിനെ നാലു ദിവത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ ഈ മാസം 27-ാം തീയതി 11 മണിവരെ കസ്റ്റഡിയില്‍ വയ്ക്കാനുള്ള അനുമതിയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
കൊലക്കേസ് പ്രതിയായ യാസിറിനെ വിശദമായി ചോദ്യം ചെയ്യുന്നതിവും തെളിവെടുപ്പ് നടത്തുന്നതിനുമാണ് കോടതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ഷിബിലയെ ഭര്‍ത്താവ് യാസിര്‍ വെട്ടിക്കൊലപ്പെടുത്തുകയും സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടുകയുമായിരുന്നു. ശേഷം അന്ന് രാത്രി 12 മണിയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തുനിന്നും പ്രതി പിടിയിലായത്.