by webdesk3 on | 23-03-2025 06:25:38 Last Updated by webdesk2
രാജീവ് ചന്ദ്രശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തതില്‍ സന്തോഷമെന്ന് പദ്മജ വേണുഗോപാല്‍.ഇങ്ങനെയൊരു വ്യക്തി വന്നാല്‍ കേരളത്തില്‍ ബിജെപിക്ക് വളരെയധികം വളര്‍ച്ചയുണ്ടാകും. അദ്ദേഹം ഒരു ഗ്രൂപ്പിലും പെടാത്ത ആളാണ്. നല്ലകാര്യങ്ങള്‍ നല്ലതെന്നും മോശമായവ മോശമെന്നും പറയുന്നയാളാണ്. അദ്ദേഹം വരണമെന്ന ആഗ്രഹം മനസിലുണ്ടായിരുന്നു. അത് കേട്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നി.
പ്രൊഫഷണലായി അദ്ദേഹം കാര്യങ്ങള്‍ കൈകാര്യം ചെയ്യും. പാവങ്ങളുടെ വിഷമം മനസിലാക്കാന്‍ കഴിയും. സുരേന്ദ്രനെ കഴിവില്ലാത്തതുകൊണ്ടല്ല മാറ്റിയത്. അദ്ദേഹത്തിന് നല്ല കഴിവുണ്ട്. ഗ്രൂപ്പിസം കളിക്കാന്‍ പറ്റിയ ഒരാളല്ല രാജീവ് ചന്ദ്രശേഖര്‍. അതെനിക്കറിയാം. അദ്ദേഹത്തിന് എല്ലാ സപ്പോര്‍ട്ടും നല്‍കും എന്നും അവര്‍ പറഞ്ഞു.
ഇന്ന് നടന്ന ബിജെപി കോര്‍കമ്മിറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിര്‍ദേശിച്ചത്. തിങ്കളാഴ്ചയാകും ബിജെപിയുടെ ഔദ്യോ?ഗിക പ്രഖ്യാപനം.