News Kerala

അധ്യക്ഷനായി തുടരാന്‍ ആഗ്രഹിച്ചിരുന്നില്ല: കെ സുരേന്ദ്രന്‍

Axenews | അധ്യക്ഷനായി തുടരാന്‍ ആഗ്രഹിച്ചിരുന്നില്ല: കെ സുരേന്ദ്രന്‍

by webdesk3 on | 23-03-2025 05:42:09 Last Updated by webdesk2

Share: Share on WhatsApp Visits: 62


 അധ്യക്ഷനായി തുടരാന്‍ ആഗ്രഹിച്ചിരുന്നില്ല: കെ സുരേന്ദ്രന്‍



പാര്‍ട്ടി അധ്യക്ഷനായി തുടരാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് കെ സുരേന്ദ്രന്‍. കഴിഞ്ഞ അഞ്ചുവര്‍ഷം താന്‍ കഠിനാധ്വാനം ചെയ്തു. അഞ്ചുവര്‍ഷം കഴിഞ്ഞ് ആരും അധ്യക്ഷ പദവിയില്‍ തുടരില്ല. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാവരും പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറും എന്നും അദ്ദേഹം പറഞ്ഞു. 

ബിജെപിയുടെ പുതിയ നേതൃത്വം ശക്തമായ മുന്നേറ്റം നടത്തും. കേരളത്തില്‍ പാര്‍ട്ടി അധികാരത്തില്‍ എത്തുന്ന കാലം വിദൂരമല്ല. 30 വര്‍ഷമായി രാജീവ് ചന്ദ്രശേഖര്‍ പൊതു രംഗത്ത് ഉണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് അനുഭവ പരിചയമുണ്ട്. ആധുനിക കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ കഴിവുള്ള ആളാണ് രാജീവ് ചന്ദ്രശേഖരര്‍. അദ്ദേഹത്തെ നൂലില്‍ കെട്ടി ഇറക്കിയതല്ല. സാധാരണ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കാന്‍ മാനസികമായി തയ്യാറെടുത്തു. വ്യക്തികള്‍ മാറിയതുകൊണ്ട് ടീം മാറുന്നതല്ല രീതി. എല്ലാവരും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി ഒറ്റക്കെട്ടായി ഐക്യത്തോടെ മുന്നോട്ട് പോകും. മാധ്യമങ്ങളാണ് നിരന്തരം ഐക്യമില്ല എന്ന് പ്രചരിപ്പിക്കുന്നത്. മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും നോക്കിയല്ല പാര്‍ട്ടിയെ വിലയിരുത്തുന്നത് സുരേന്ദ്രന്‍ വ്യക്തമാക്കി. 

എംടി രമേശ്, ശോഭ സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരെല്ലാം അധ്യക്ഷ പദവിക്ക് യോഗ്യരായിട്ടുള്ളവരാണ്. അത്തരത്തില്‍ നേതൃസ്ഥാനത്തേക്ക് അഞ്ചോ ആറോ നേതാക്കളുടെ പരിഗണിച്ചിരുന്നു. അതില്‍ നിന്നാണ് അന്തിമ തീരുമാനത്തിലേക്ക് എത്തിയത്. നേതാക്കള്‍ക്ക് ഇനിയും അവസരമുണ്ട്. പ്രസിഡന്റായാലും ഇല്ലെങ്കിലും അവര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുണ്ട്. സംഘടനയ്ക്ക് അനിവാര്യമായിട്ടുള്ള നേതാക്കളാണ് അവര്‍. അവരെ നോക്കുമ്പോള്‍ താന്‍ ചെറുപ്പത്തില്‍ അധ്യക്ഷനായെന്നത് സത്യമാണ്. എന്നാല്‍, അവരുടെ പ്രായപരിധി കഴിഞ്ഞിട്ടില്ലെന്നും ഇനിയും അവസരമുണ്ടെന്നും നഷ്ടബോധം തോന്നേണ്ട ആവശ്യമില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 








Share:

Search

Recent News
Popular News
Top Trending


Leave a Comment