by webdesk2 on | 23-03-2025 06:32:53 Last Updated by webdesk3
തിരുവനന്തപുരം: 41 ദിവസം പിന്നിടുന്ന ആശാ വര്‍ക്കര്‍മാരുടെ രാപകല്‍ സമരവേദിയില്‍ നിരാഹാര സമരം ആരംഭിച്ചിട്ട് ഇന്ന് നാലാം ദിവസം. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ.ബിന്ദു, ആശാ വര്‍ക്കര്‍മാരായ എം.ശോഭ, കെ.പി.തങ്കമണി എന്നിവരാണു നിരാഹാരം തുടരുന്നത്. നിരാഹാര സമരത്തിന്റെ അഞ്ചാം ദിവസമായ നാളെ കൂട്ട ഉപവാസം നടത്തുമെന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍.
പരമാവധി ആശാവര്‍ക്കര്‍മാര്‍ അനിശ്ചിതകാല നിരാഹാര സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് തിങ്കളാഴ്ച സമരപ്പന്തലില്‍ ഉപവസിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. എത്തിച്ചേരാന്‍ കഴിയാത്തവര്‍ പ്രാദേശികതലത്തില്‍ പ്രത്യേക കേന്ദ്രങ്ങളിലോ ജോലിചെയ്യുന്ന സെന്ററുകളിലോ ഉപവാസ സമരം നടത്തും. നിരാഹാര സമരത്തിനു പിന്തുണ പ്രഖ്യാപിച്ച വിവിധ സംഘടനകളുടെ പ്രതിനിധികളും നാളെ സമരവേദിയില്‍ എത്തും.