by webdesk3 on | 22-03-2025 02:53:07 Last Updated by webdesk3
കോഴിക്കോട് റേഷന്‍കടയില്‍ പുഴുവരിച്ച അരി പിടികൂടി. കോഴിക്കോട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് റേഷന്‍കടയില്‍ വിതരണത്തിനായി എത്തിച്ച അരിയില്‍ പുഴു കണ്ടെത്തി. 18 ചാക്ക് അരിയിലാണ് പുഴുക്കളുള്ളത് കണ്ടെത്തിയത്.
കഴിഞ്ഞ മാസമാണ് ഈ അരിച്ചാക്കുകള്‍ എത്തിച്ചത്, അവ വെള്ളയിലുള്ള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ വെയര്‍ഹൗസില്‍ നിന്നുമാണ് എത്തിച്ചത്.
ഇന്ന് ചാക്ക് പൊട്ടിച്ചപ്പോള്‍ പുഴുക്കള്‍ കണ്ടെത്തിയതോടെയാണ് നടപടികള്‍ ആരംഭിച്ചത്. അരിയുള്ള ചാക്കുകള്‍ റേഷന്‍ കടയില്‍ നിന്ന് നീക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.