by webdesk3 on | 22-03-2025 02:39:35 Last Updated by webdesk3
മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന്‍.കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു. അവര്‍ ഡല്‍ഹിയില്‍ പോയിട്ട് ക്യൂബന്‍ മന്ത്രിയെ മാത്രം കണ്ടിട്ട് മടങ്ങിയെന്നാണ് പ്രധാന ആരോപണം.
സാധാരണ ഒരു സംസ്ഥാനമന്ത്രി കേന്ദ്രമന്ത്രിയെ കാണാന്‍ പോകുമ്പോള്‍ മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കാറുണ്ട്. എന്നാല്‍, വീണാ ജോര്‍ജിന്റെ സന്ദര്‍ശനത്തില്‍ അത്തരമൊരു ശ്രമമൊന്നും ഉണ്ടായില്ല. അപ്പോയിന്റ്‌മെന്റ് ചോദിച്ചില്ലെന്നാണ് മന്ത്രി തന്നെ പറഞ്ഞത് കെ. മുരളീധരന്‍ പറഞ്ഞു.
നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ ഡല്‍ഹിയിലേക്ക് പോയത് ക്യൂബന്‍ സംഘത്തെ കാണാനായി മാത്രമാണെന്ന് എം.വി. ഗോവിന്ദന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ അവിരുടെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം വ്യക്തമായി.
മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും കേരളത്തിന് കിട്ടാനിരിക്കുന്ന കുടിശിക തുക സംബന്ധിച്ച് കേന്ദ്രത്തോട് ആവശ്യപ്പെടാതിരുന്നതിന്റെ കാരണവും മുരളീധരന്‍ ചോദിച്ചു.
സമരം നടത്തി ആരും വിജയിക്കരുതെന്ന ധാരണയോടെയാണ് സിപിഎം നേതൃത്വം മുന്നോട്ട് പോകുന്നത്. അതിനാലാണ് സമരക്കാരെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.