by webdesk2 on | 22-03-2025 08:39:34
സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ സുപ്രിം കോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം ഇന്നെത്തും. 6 ജഡ്ജിമാരുടെ സംഘമാണ് സംഘര്‍ഷ ബാധിത മേഖലകള്‍ സന്ദര്‍ശിക്കുക. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്,കെ വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് മണിപ്പൂരിലെത്തുക.
മണിപ്പൂര്‍ ഹൈക്കോടതിയില്‍ 12 വര്‍ഷത്തില്‍ നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായാണ് ജഡ്ജിമാരുടെ സംസ്ഥാന സന്ദര്‍ശനം.സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ സുരക്ഷ ശക്തമാക്കി. മേഖലകളിലെ തല്‍സ്ഥിതി പരിശോധിക്കും. ജന ജീവിതങ്ങളിലെ പുരോഗതി ഉള്‍പ്പെടെയുള്ളവയും വിലയിരുത്തും.
അതേസമയം ജസ്റ്റിസ് എന്‍.കോടീശ്വര്‍ സിങ്, കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂര്‍ സന്ദര്‍ശിക്കില്ല. മെയ്തി വിഭാഗത്തില്‍പ്പെട്ട ജസ്റ്റിസ് എന്‍.കെ.സിങ് കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂര്‍ സന്ദര്‍ശിച്ചാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണിത്. ഇക്കാര്യം ചുരാചന്ദ്പൂര്‍ ജില്ലാ ബാര്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചു.