by webdesk3 on | 21-03-2025 06:14:52 Last Updated by webdesk3
കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും. പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നതിനായി കേന്ദ്ര നേതൃത്വത്തിന്റെ സര്‍ക്കുലര്‍ സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിരിക്കുകയാണ്. നാമനിര്‍ദ്ദേശം മാര്‍ച്ച് 23ാം തീയതി ഞായറാഴ്ച സമര്‍പ്പിക്കപ്പെടും, തുടര്‍ന്ന് തിങ്കളാഴ്ച അല്ലെങ്കില്‍ ചൊവ്വാഴ്ച പ്രഖ്യാപനം ഉണ്ടായേക്കും.
കെ. സുരേന്ദ്രന്‍ പദവിയില്‍ തുടരുമോ, അതോ പുതിയ നേതാവിനെ തിരഞ്ഞടുക്കുമോ എന്നത് വലിയ ആകാംക്ഷയ്ക്കിടയാക്കുന്നു. പാര്‍ട്ടി അഞ്ച് വര്‍ഷത്തെ കാലാവധി കര്‍ശനമായി പാലിക്കുകയാണെങ്കില്‍, സുരേന്ദ്രന്‍ സ്ഥാനമൊഴിയേണ്ടിവരും. എം. ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ പേരുകളും സാധ്യതകളില്‍ പരിഗണനയിലുണ്ട്.
കേരളത്തില്‍ മാത്രമല്ല, ഗുജറാത്തിലെ സിആര്‍ പാട്ടീല്‍, മധ്യപ്രദേശിലെ വിഡി ശര്‍മ്മ, മിസോറാമിലെ വന്‍ലാല്‍ മുവാക്ക എന്നിവരും സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഉള്‍പ്പെടുന്നു. അതേസമയം, തമിഴ്‌നാട്ടില്‍ കെ. അണ്ണാമലൈ നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, അഞ്ചു വര്‍ഷമായി തുടരുന്ന നേതാക്കള്‍ക്ക് പദവി ഒഴിയേണ്ടതിന്റെ നിര്‍ദേശം പാര്‍ട്ടി നടപ്പാക്കാനാണ് ഇപ്പോഴത്തെ തീരുമാനം.