by webdesk3 on | 21-03-2025 05:46:44 Last Updated by webdesk3
മലപ്പുറം പെരിന്തല്‍മണ്ണയില്‍ സ്‌കൂളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ പോലീസ് പിടിയിലായി. പെരിന്തല്‍മണ്ണ താഴെക്കോട് പി. ടി. എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളും മലയാളം മീഡിയം വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് മൂര്‍ച്ഛയുള്ള ആയുധം ഉപയോഗിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേല്‍ക്കിയത്. ഗുരുതരമായി പരുക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മുമ്പും പ്രശ്‌നങ്ങളുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ നടപടി നേരിട്ട ഒരു വിദ്യാര്‍ത്ഥി പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് വീണ്ടും സംഘര്‍ഷമുണ്ടായത്.