by webdesk3 on | 21-03-2025 11:44:53 Last Updated by webdesk3
മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജിനെ രാഷ്ട്രീയവിരോധത്തില്‍ കൊലപ്പെടുത്തിയ കേസില്‍ ഒന്ന് മുതല്‍ ഒന്‍പത് വരെ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. പത്താം പ്രതിയായ നാഗത്താന്‍ കോട്ട പ്രകാശനെ വെറുതെ വിട്ടു.
ശിക്ഷയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് ആറാം പ്രതിയും ഏഴാം പ്രതിയും കോടതിയെ സമീപിച്ചു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ടി.കെ. രജീഷും പ്രതികളില്‍ ഒരാളാണ്. രണ്ടാം പ്രതിയില്‍ നിന്ന് ആറാം പ്രതി വരെ കൊലക്കുറ്റത്തിനും, മറ്റ് പ്രതികള്‍ക്ക് ഗൂഢാലോചന കുറ്റത്തിനും തെളിവ് ലഭിച്ചതായി കോടതി കണ്ടെത്തി. തിങ്കളാഴ്ച വിധി പ്രഖ്യാപിക്കും.
പ്രതികള്‍:
ടി.കെ. രജീഷ് (45) പത്തായക്കുന്ന്
എന്‍.വി. യോഗേഷ് (46) കാവുംഭാഗം
കെ. ഷംജിത്ത് എന്ന ജിത്തു (57) എരഞ്ഞോളി
പി.എം. മനോരാജ് (43) കൂത്തുപറമ്പ്
സജീവന്‍ (56) മുഴപ്പിലങ്ങാട്
പ്രഭാകരന്‍ (65) പണിക്കന്‍ വീട്
കെ.വി. പത്മനാഭന്‍ (67) പുതുശ്ശേരി
രാധാകൃഷ്ണന്‍ (60) മനോമ്പേത്ത്
പ്രദീപന്‍ (58) പുതിയപുര
പ്രകാശന്‍ (56) എടക്കാട് (വെറുതെവിട്ട പ്രതി)
2005 ഓഗസ്റ്റ് 7ന് രാവിലെ 8.40ഓടെ, ഓട്ടോയില്‍ എത്തിയ സംഘം മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നില്‍ സൂരജിനെ വെട്ടിക്കൊന്നത്. സംഭവത്തിന് ആറുമാസം മുന്‍പ് സൂരജിനെ വധിക്കാന്‍ ശ്രമം നടന്നിരുന്നു. അപ്പോള്‍ ഇരുകാലുകള്‍ക്കും വെട്ടേറ്റ അവന്‍ ആറുമാസം കിടപ്പിലായിരുന്നു.