by webdesk2 on | 21-03-2025 05:39:38 Last Updated by webdesk2
തിരുവനന്തപുരം: ഓണറേറിയം വര്‍ധന അടക്കം ആവശ്യപ്പെട്ടുള്ള ആശവര്‍ക്കര്‍മാരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിനം. എം എ ബിന്ദു ,കെപി തങ്കമണി, ആര്‍ ഷീജ എന്നിവരാണ് നിരാഹാരം തുടരുന്നത്. അതേസമയം സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം ഇന്ന് നാല്പതാം ദിവസമാണ്.
ആശമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രത്തിനെതിരെ സിഐടിയു ഇന്ന് ദേശവ്യാപകമായി പ്രതിഷേധം നടത്തുകയാണ്. തിരുവനന്തപുരത്ത് പോസ്റ്റ്ഓഫീസിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം, സെക്രട്ടറിയേറ്റിനു മുന്നിലെ അംഗന്‍വാടി പ്രവര്‍ത്തകരുടെ അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള അംഗന്‍വാടി പ്രവര്‍ത്തകര്‍ ഇന്ന് സമരപ്പന്തലിലെത്തും. ഐഎന്‍ടിസിയുസിയുടെ കീഴിലുള്ള ഇന്ത്യന്‍ നാഷണല്‍ അംഗന്‍വാടി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് സമരം. സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, ഓണറേറിയം 21000 ആയി വര്‍ധിപ്പിക്കുക, ഓണറേറിയം ഒറ്റത്തവണയായി ലഭ്യമാക്കുക അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം.