by webdesk3 on | 20-03-2025 04:04:38 Last Updated by webdesk3
അങ്കണവാടി തൊഴിലാളികളുടെ സമരങ്ങളെ അവഹേളിക്കുന്നവരെ കമ്മ്യൂണിസ്റ്റല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിലെ നിലവിലെ സര്‍ക്കാരിനെ മുതലാളിത്ത സര്‍ക്കാര്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പ്രതിപക്ഷം സംരക്ഷണം ആവശ്യപ്പെട്ടിട്ടും സ്പീക്കര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍, നിയമസഭാ നടപടികളില്‍ സഹകരിക്കണമോയെന്ന് ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അങ്കണവാടി ജീവനക്കാര്‍ മിനിമം കൂലിയുടെ പകുതിപോലും ലഭിക്കുന്നില്ല. 550 രൂപയില്‍ നിന്ന് 10,000 രൂപയാക്കിയത് യു.ഡി.എഫ് ഭരണകാലത്താണ്. തുച്ഛവേതനം മൂന്നു തവണയായി നല്‍കുന്നതില്‍ അങ്കണവാടിയുടെ ചിലവുകള്‍ക്കുള്ള തുകയും ജീവനക്കാര്‍ കണ്ടെത്തേണ്ടി വരുന്നു. 9 മാസമായി പെന്‍ഷന്‍ പോലും ലഭ്യമാക്കിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
മുനമ്പം വിഷയത്തില്‍ സര്‍ക്കാരിനെതിരെ അ്‌ദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. മുനമ്പം വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാട് കൃത്യമാണെന്ന് ഹൈക്കോടതി ഉത്തരവ് തെളിയിക്കുന്നു. പത്ത് മിനിറ്റില്‍ പരിഹരിക്കാവുന്ന വിഷയം സര്‍ക്കാര്‍ ഉദ്ദേശപ്രകാരമായാണ് വൈകിപ്പിച്ചത്. മുനമ്പം നിവാസികളെ അവരുടെ ഭൂമിയില്‍ നിന്ന് പുറത്താക്കാന്‍ പാടില്ല. അവര്‍ക്കായി സ്ഥിരമായ രേഖകള്‍ (Permanent Documents) നല്‍കണമെന്ന് കേരളത്തിലെ ക്രൈസ്തവ സഭകളും മുസ്ലീം സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടു. എന്നിട്ടും സര്‍ക്കാര്‍ മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.