by webdesk2 on | 20-03-2025 01:25:33 Last Updated by webdesk3
ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സ്ത്രീ തൊഴിലാളികളെ ആക്ഷേപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആശമാരുടെ പ്രശ്‌ന പരിഹാരത്തിന് ബിജെപി തിരുവനന്തപുരത്ത് രാപ്പകല്‍ സമരം നടത്തും. മുണ്ടകക്കൈ പുനരധിവാസം പാളി. സമ്പൂര്‍ണ പരാജയം. ഗുണഭോക്താക്കള്‍ തന്നെ പിന്മാറുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
രാഹുല്‍ ഗാന്ധി ഇന്ത്യ കണ്ട ഏറ്റവും വലിയ അര്‍ബന്‍ നക്‌സല്‍ എന്ന് കെ.സുരേന്ദ്രന്‍.ലോകം മുഴുവന്‍ ഇന്ത്യാ വിരുദ്ധ പ്രചരണം നടത്തുന്നു. ലോകത്തേറ്റവും സുതാര്യമായി നടക്കുന്ന ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ കുറിച്ച് ലോകം മുഴുവന്‍ കുറ്റം പറഞ്ഞു നടക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.