by webdesk2 on | 20-03-2025 08:40:55 Last Updated by webdesk3
കൊച്ചി: ആലുവയില്‍ കാണാതായ പതിമൂന്ന് വയസുകാരന്‍ മടങ്ങി വന്നു. ആലുവ എസ്എന്‍ഡിപി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ തായിക്കാട്ടുകര സ്വദേശിയെയാണ് കാണാതായത്. കുട്ടിയില്‍ നിന്ന് പൊലീസ് വിശദമായി മൊഴിയെടുക്കും.
ചൊവ്വാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞാണ് പോയത്. വിദ്യാര്‍ത്ഥിയെ കാണാതായെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കെയാണ് കുട്ടി തിരികെ വീട്ടിലേക്ക് എത്തിയത്. കുട്ടി ആലുവ പരിസരത്ത് തന്നെ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം.
സംഭവത്തില്‍ കുടുംബത്തിന്റേയും സ്‌കൂള്‍ അധികൃതരുടേയും മൊഴി പൊലീസ് ശേഖരിക്കും. മാതാപിതാക്കളോട് കുട്ടിയെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും ലഹരി കേന്ദ്രങ്ങളുമായി കുട്ടികക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.