by webdesk2 on | 20-03-2025 07:07:52 Last Updated by webdesk2
മലപ്പുറം: മമ്പാട് വീണ്ടും പുലിയുടെ സാന്നിധ്യം. ഇളംമ്പുഴ, നടുവക്കാട് മേഖലയിലാണു പുലിയുടെ സാന്നിധ്യമുള്ളത്. ഇന്നലെ രാത്രി ഇതര സംസ്ഥാന തൊഴിലാളികളാണ് പുലിയെ കണ്ടത്. രാത്രി തന്നെ ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി പരിശോധന തുടങ്ങിയിരുന്നു. എന്നാല്‍ പുലിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ഒരാഴ്ച മുമ്പ് ഇതേ മേഖലയില്‍ സ്‌കൂട്ടര്‍ യാത്രികര്‍ക്കുനേരെ പുലിയാക്രമണം ഉണ്ടായിരുന്നു. മമ്പാട് പുളിക്കല്‍ ഓടി സ്വദേശി പൂക്കോടന്‍ മുഹമ്മദലിക്കാണ് പരുക്കേറ്റത്. പിന്നാലെ വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചിരുന്നു. എന്നാല്‍ കൂടിന്റെ പരിസരത്തൊന്നും പുലി എത്തിയിരുന്നില്ല.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടുവക്കാട് പുലിയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. ഇത് പലരിലും ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ ഒരുപാട് ഉളള മേഖലയാണിത്. വനം വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.