News Kerala

സമരത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്ന് ആശമാര്‍; നിരാഹാര സമരം ഇന്നുമുതല്‍

Axenews | സമരത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്ന് ആശമാര്‍; നിരാഹാര സമരം ഇന്നുമുതല്‍

by webdesk2 on | 20-03-2025 05:32:50 Last Updated by webdesk3

Share: Share on WhatsApp Visits: 63


സമരത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്ന് ആശമാര്‍; നിരാഹാര സമരം ഇന്നുമുതല്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സമരത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്ന് ആശവര്‍ക്കര്‍മാര്‍. ഇന്ന് മുതലാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ ആശമാരുടെ നിരാഹാര സമരം ആരംഭിക്കുന്നത്. രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്ന് ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി. 

ഇന്ന് നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചപ്പോഴായിരുന്നു ആരോഗ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറായത്. ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കാതെ, സമരം അവസാനിപ്പിക്കണമെന്നാണ് ഇന്നലെ  ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കാണണമെന്ന മന്ത്രി പറഞ്ഞെങ്കിലും സമരക്കാര്‍  വഴങ്ങിയില്ല. സര്‍ക്കാര്‍ ഖജനാവില്‍ പണമില്ലെന്ന് ആരോഗ്യമന്ത്രിയും ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. 

എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായി ഇന്നലെ ഉച്ചയ്ക്ക് നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടന്നത്. ഇന്നലെ നടത്തിയ രണ്ട് ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment