by webdesk2 on | 19-03-2025 04:35:35 Last Updated by webdesk2
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ആശമാര്‍ നടത്തിയ ചര്‍ച്ച പരാജയം. ആശാവര്‍ക്കേഴ്‌സ് മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതിരുന്ന ആരോഗ്യമന്ത്രി, സമരക്കാരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ആശാ പ്രതിനിധികള്‍ അറിയിച്ചു. പേരിനൊരു ചര്‍ച്ച മാത്രമാണ് മന്ത്രി നടത്തിയതെന്നും ഉപദേശിച്ചുവിടുകയായിരുന്നുവെന്നും ആശമാര്‍ പറഞ്ഞു.
ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല, ഇക്കാര്യവുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി ചര്‍ച്ച നടത്താം. ഈയാഴ്ച തന്നെ കേന്ദ്രമന്ത്രി ജെപി നദ്ദയെ പോയി കാണാം. ആശമാരെ ബുദ്ധിമുട്ടിപ്പിക്കാതെ സെക്രട്ടറിയേറ്റ് പടിക്കല്‍ നിന്ന് പിരിഞ്ഞുപോകാന്‍ തയ്യാറാകണം. ആശമാര്‍ യഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങള്‍ കാണണമെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചുവെന്ന് ആശമാര്‍ പ്രതികരിച്ചു.
39 ദിവസമായി തുടരുന്ന സമരത്തിനൊടുവില്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചര്‍ച്ചയെ കണ്ടത്. ഇത് പരാജയമായ സാഹചര്യത്തില്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് ആശമാര്‍ വ്യക്തമാക്കി. വ്യാഴാഴ്ച പ്രഖ്യാപിച്ച സമരത്തില്‍ മാറ്റമുണ്ടാവില്ലെന്നgx ആശ പ്രവര്‍ത്തകര്‍ അറിയിച്ചു.