News India

നാഗ്പൂര്‍ സംഘര്‍ഷം: മുഖ്യ പ്രതി പിടിയില്‍

Axenews | നാഗ്പൂര്‍ സംഘര്‍ഷം: മുഖ്യ പ്രതി പിടിയില്‍

by webdesk2 on | 19-03-2025 03:50:07 Last Updated by webdesk2

Share: Share on WhatsApp Visits: 59


നാഗ്പൂര്‍ സംഘര്‍ഷം: മുഖ്യ പ്രതി പിടിയില്‍

മഹാരാഷ്ട്ര: നാഗ്പൂരില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. ഫഹീം ഖാന്‍ എന്ന പ്രാദേശിക നേതാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആള്‍ക്കൂട്ടത്തെ വൈകാരികമായി ഇളക്കിവിട്ട് സംഘര്‍ഷത്തിലേക്ക് നയിച്ചത് ഫഹീം ഖാന്‍ ആണെന്നാണ് പൊലീസ് പറയുന്നത്.

കേസില്‍ ഇതിനോടകം അമ്പതിലേറെ പേര്‍ അറസ്റ്റില്‍ ആയിട്ടുണ്ട്. സംഘര്‍ഷകള്‍ക്കിടെ വനിതാ പൊലീസിനെ ലൈംഗീകമായി ഉപദ്രവിച്ചെന്നും കേസുണ്ട്. ഔറംഗസീബിന്റെ ശവകുടീരം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പിയും ബജരംഗ് ദള്ളും നടത്തിയ പ്രതിഷേധ പരിപാടികള്‍ക്ക് പിന്നാലെയാണ് നാഗ്പൂരില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായത്. പ്രതിഷേധ പരിപാടിക്കിടെ ഒരു സമുദായത്തെ അപമാനിക്കുന്ന നടപടി ഉണ്ടായെന്നാണ് അഭ്യൂഹം പരന്നത്. 

ഔറംഗസീബ് വിവാദത്തില്‍ പക്ഷേ വിഎച്ച്പിഎയും ബജരംഗ് ദള്ളിനെയും തള്ളുകയാണ് ആര്‍എസ്എസ്. കലാപം സമൂഹത്തിന് നല്ലതല്ല. ഔറംഗസീബ് വിവാദത്തിന് ഇപ്പോള്‍ യാതൊരു പ്രസക്തിയും ഇല്ലെന്നും ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേദ്കര്‍ പറഞ്ഞു. നാഗ്പൂരില്‍ പലയിടത്തും കര്‍ഫ്യൂ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ പൊലീസിനെ നിയോഗിച്ചു കനത്ത ജാഗ്രതയിലാണ് പ്രദേശം.



Share:

Search

Recent News
Popular News
Top Trending


Leave a Comment