by webdesk3 on | 19-03-2025 10:28:22 Last Updated by webdesk3
കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ പ്രശംസിച്ച് വീണ്ടും രംഗത്ത്. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ മോദി സ്വീകരിച്ച നിലപാട് ശരിയാണെന്ന് തരൂര്‍ വ്യക്തമാക്കി. ദില്ലിയില്‍ നടന്ന റായ്‌സിന ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാഷ്ട്രങ്ങളുമായും മികച്ച ബന്ധം നിലനിര്‍ത്താന്‍ മോദിക്ക് കഴിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിയുടെ നയത്തെ നേരത്തെ എതിര്‍ത്തത് താനുണ്ടാക്കിയ ഒരു അബദ്ധമായിരുന്നെന്നും തരൂര്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പിന്തുണച്ച തരൂരിന്റെ പ്രസ്താവനയും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതേസമയം, കേരളത്തിന്റെ വ്യവസായ മേഖല കൈവരിച്ച നേട്ടങ്ങളെ കുറിച്ചുള്ള തരൂരിന്റെ ലേഖനം രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
ഇതിന്റെ പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും പ്രധാനമന്ത്രിയുടെ നയങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള തരൂരിന്റെ നിലപാട്. ഇതിലൂടെ കോണ്‍ഗ്രസിനും പാര്‍ട്ടിയുടെ ഹൈക്കമാന്റിനും വലിയ വെല്ലുവിളി ഉയര്‍ന്നേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.