by webdesk3 on | 19-03-2025 06:50:44 Last Updated by webdesk3
താമരശ്ശേരി ഈങ്ങാപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ യാസിറിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പാര്‍ക്കിംഗ് ഏരിയയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഇന്നലെ വൈകിട്ടാണ് അരുംകൊല നടന്നത്. ലഹരി മരുന്ന് ഉപയോഗിച്ചെത്തിയ യാസിര്‍, ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഇതിനിടെ, ഷിബിലയെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവ് അബ്ദു റഹ്മാനും മാതാവ് ഹസീനയുമാണ് പ്രതിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇരുവരും നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും താമരശ്ശേരി താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലാണ്.
ആക്രമണത്തിനുശേഷം പ്രതി കാറില്‍ രക്ഷപ്പെട്ട് മെഡിക്കല്‍ കോളേജില്‍ എത്തുകയായിരുന്നു. നാട്ടുകാര്‍ പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടി. തുടര്‍ന്ന്, മെഡിക്കല്‍ കോളേജ് പോലീസ് സ്ഥലത്തെത്തി യാസിറിനെ കസ്റ്റഡിയിലെടുത്തു.