by webdesk3 on | 19-03-2025 06:39:22 Last Updated by webdesk3
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ പ്രതി അഫാനെതിരെ ആദ്യമായി മൊഴി നല്‍കി മാതാവ് ഷെമി. അഫാന്‍ തന്നെയാണ് തന്നെ അക്രമിച്ചതെന്ന് ഷെമി ഇപ്പോഴാണ് വ്യക്തമാക്കിയത്. ഉമ്മ, എന്നോട് ക്ഷമിക്കണം എന്നുപറഞ്ഞ്, പിന്നില്‍ നിന്ന് ഷാള്‍ കൊണ്ടു കഴുത്ത് ഞെരിച്ചതായി അവള്‍ പറഞ്ഞു. ബോധം വീണ്ടെടുത്തപ്പോള്‍ പോലീസുകാര്‍ ജനല്‍ തകര്‍ക്കുന്നതാണ് കണ്ടതെന്നും ഷെമി മൊഴിയില്‍ വ്യക്തമാക്കി.
സംഭവം നടന്ന ദിവസം 50,000 കടം തിരികെ നല്‍കേണ്ടി വന്നിരുന്നു. അന്നേദിവസം, തട്ടത്തുമലയിലെ ബന്ധുവീട്ടില്‍ ഉള്‍പ്പെടെ മകനൊപ്പം പോയിരുന്നതായി ഷെമി പറഞ്ഞു. അവിടെ നേരിട്ട അധിക്ഷേപങ്ങള്‍ മകന്‍ സഹിക്കാനാവാതെ പോയതാണ് ആക്രമണത്തിന് കാരണമായതെന്ന് അവര്‍ പറഞ്ഞു. ഇതിന് ശേഷം, അഫാന്‍ തന്നെ ആക്രമിച്ചുവെന്ന് അവരുടെ മൊഴി വ്യക്തമാക്കുന്നു.
ഇതിനുമുമ്പ്, കട്ടിലില്‍ നിന്നും വീണ് സംഭവമുണ്ടായതാണെന്ന് ഷെമി പറഞ്ഞിരുന്നു. എന്നാല്‍, ഇന്നലെ വൈകിട്ട് പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം, അവര്‍ പുതിയ മൊഴി നല്‍കുകയായിരുന്നു. അഫാന്‍ തന്നെ പിന്നില്‍ നിന്ന് ആക്രമിച്ചുവെന്നും കഴുത്തില്‍ ഷാള്‍ മുറുക്കിയപ്പോള്‍ ബോധം നഷ്ടപ്പെട്ടുവെന്നും അവള്‍ വ്യക്തമാക്കി. പോലീസ് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാകാന്‍ ഈ മൊഴി നിര്‍ണായകമായേക്കുമെന്ന് കരുതപ്പെടുന്നു.