by webdesk3 on | 19-03-2025 06:04:17 Last Updated by webdesk3
സുനിതാ വില്യംസും സംഘവും ഇന്ന് പുലര്‍ച്ചെ സുരക്ഷിതമായി ഭൂമിയിലെത്തി. പേടകത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ ചിരിച്ചു കൊണ്ടും കൈ വീശിക്കൊണ്ടും അവര്‍ സംഘത്തിനൊപ്പം പുറത്തുവന്നത്. സംഘത്തെ ഇപ്പോള്‍ വൈദ്യപരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്.
ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10:35ന്, ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തു. പേടകത്തിലെ യാത്രക്കാരായി സുനിതാ വില്യംസ്, നിക് ഹേഗ്, ബുച്ച് വില്‍മോര്‍, റഷ്യന്‍ കോസ്മനോട്ട് അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരായിരുന്നു.
പ്രവര്‍ത്തന ഘട്ടങ്ങള്‍:
2:41 AM: ഡിഓര്‍ബിറ്റ് ജ്വലനത്തിന് തുടക്കം, 2:49 AM: ജ്വലനം പൂര്‍ത്തിയായി, 3:10 AM: ഞങ്ങള്‍ സുരക്ഷിതമാണ് കമാന്‍ഡര്‍ നിക് ഹേഗ് അറിയിപ്പ് നല്‍കി. 3:20 AM: പേടകം ഭൂമിയിലേക്ക് പ്രവേശിച്ചു. 3:24 AM: വേഗത കുറയ്ക്കാനായി മെയിന്‍ പാരച്യൂട്ട് തുറന്നു. 3:27 AM: കടലില്‍ സ്പ്ലാഷ്ഡൗണ്‍ നടത്തി. 4:08 AM: പേടകത്തിന്റെ വാതില്‍ തുറന്നു. 4:18 AM: ആദ്യം നിക് ഹേഗ് പുറത്തേക്ക്. 4:20 AM: അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് ഇറങ്ങി. 4:22 AM: സുനിതാ വില്യംസ് പുറത്തേക്ക. തൊട്ടുപിന്നാലെ ബുച്ച് വില്‍മോര്‍ പുറത്തേക്ക്. ഇതോടെപേടകത്തിന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയായി.
2024 ജൂണ്‍ 5ന്, ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിതാ വില്യംസും ബുച്ച് വില്‍മോറും പോത്. വെറും 8 ദിവസത്തിനുള്ളില്‍ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാല്‍ സാങ്കേതിക തകരാറുകള്‍ കാരണം, ഇരുവര്‍ക്കും സ്റ്റാര്‍ലൈനറില്‍ മടങ്ങാനായില്ല. േ