by webdesk3 on | 18-03-2025 03:57:37 Last Updated by webdesk3
ലോക്‌സഭയില്‍ മഹാകുംഭമേളയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രത്തിലെ ഒരു നാഴികക്കല്ല് എന്നാണ് വിശേഷിപ്പിച്ചത്. മഹാകുംഭമേള ലോകത്തെ ഒന്നിപ്പിക്കുന്നുവെന്നും, ഇതിലൂടെ ഇന്ത്യയുടെ ശക്തി ലോകം കണ്ടുനിന്നുവെന്നും പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം, ഭഗത് സിംഗിന്റെ ധീരത, നേതാജിയുടെ ഡല്‍ഹി ചലോ ആഹ്വാനം, മഹാത്മാ ഗാന്ധിയുടെ ദണ്ഡി യാത്ര ഇവയെപ്പോലെയാണ് മഹാകുംഭമേളയുടെ പ്രാധാന്യം എന്നും മോദി അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ പൈതൃകത്തെയും സംസ്‌കാരത്തെയും യുവതലമുറ അഭിമാനത്തോടെ ഏറ്റെടുക്കുന്നു. മഹാകുംഭം ഇതിന് തെളിവാണ്. രാജ്യത്തിന്റെ ഐക്യത്തെ ചിലര്‍ തകര്‍ക്കാന്‍ ശ്രമിച്ചാലും അതൊന്നും സാധ്യമാകില്ല പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രയാഗ്രാജിലെ മഹാകുംഭമേള ഉയര്‍ന്നുവരുന്ന ഇന്ത്യയുടെ ആത്മാവിന്റെ പ്രതിഫലനംആണെന്നും, രാജ്യം അതിന്റെ പൈതൃകത്തെയും സംസ്‌കാരത്തെയും ആഘോഷിക്കാന്‍ തയ്യാറാകുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പല ഭാഗങ്ങളില്‍ നിന്നുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ ഒറ്റ മനസ്സോടെ സംഗമത്തില്‍ പങ്കെടുത്തുന്നു എന്നും മോദി ലോക്‌സഭയില്‍ പ്രസംഗിച്ചു.