by webdesk3 on | 18-03-2025 11:37:31 Last Updated by webdesk3
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൊലീസ് പൂര്‍ത്തിയാക്കി. കൊലപാതകങ്ങള്‍ നടന്ന വീട്, അഫാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ വാങ്ങിയ കടകള്‍ എന്നിവിടങ്ങളില്‍ പൊലീസ് തെളിവെടുപ്പ് നടത്തി.
രാവിലെ 9:30ന് അഫാനെ പോലീസ് സ്റ്റേഷനില്‍ നിന്ന് പേരുമലയിലെ കൊലപാതക സ്ഥലത്തേക്ക് കൊണ്ടുപോയി. പിന്നീട് വീട്ടിലേക്ക് പോയി. ഇവിടെവെച്ച് കൊലപാതക രീതി, അഫാന്‍ താന്‍ വീട്ടില്‍ കയറിയ വിധവും കൊലപാതകത്തിന്റെ ക്രമീകരണങ്ങളും വിശദീകരിച്ചു.ശേഷം സ്വര്‍ണം പണയംവച്ച സ്ഥാപനത്തിലും എലിവിഷം വാങ്ങിയ കടയിലേക്കും പ്രതിയെ എത്തിച്ചു. ചുറ്റിക, ബാഗ്, മുളകുപൊടി, പെപ്‌സി എന്നിവ വാങ്ങിയ കടകളില്‍ തെളിവെടുപ്പ് നടത്തി.
ഫര്‍സാനയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയ വഴിയിലും തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് പ്രതിയെ തിരികെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.