by webdesk3 on | 18-03-2025 11:19:30 Last Updated by webdesk3
ആശാവര്‍ക്കര്‍മാര്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നമ്മുടെ ആരോഗ്യ മേഖലയിലെ മുന്നണി പോരാളികളാണ് അവര്‍. പൊരി വെയിലത്തും തോരാമഴയത്തും ഇനിയും അവരെ നിര്‍ത്തരുത്. അവഗണിച്ചും അപമാനിച്ചും ഭീക്ഷണിപ്പെടുത്തിയും പരാജയപ്പെടുത്താന്‍ കഴിയില്ല. പ്രശ്‌ന പരിഹാരത്തിന് അടിയന്തരമായി മുഖ്യമന്ത്രി ഇടപെടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെക്രട്ടറിയേറ്റിനു മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം 37ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഈ മാസം 20 മുതല്‍ നിരാഹാര സമരം ആരംഭിക്കാനാണ് തീരുമാനം. 20ാം തീയതി രാവിലെ 11 മണിക്ക് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും.സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ സമര രീതി മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. നിരാഹാര സമരം ചെയ്യാനാണ് തീരുമാനം. സമര കേന്ദ്രത്തില്‍ തന്നെയായിരിക്കും നിരാഹാര സമരം ആദ്യഘട്ടത്തില്‍ മൂന്നു പേര്‍ പങ്കെടുക്കും, പിന്നീട് കൂടുതല്‍ പേര്‍ കൂട്ടിച്ചേര്‍ക്കും.
സമരത്തിന്റെ 36ാം ദിവസം, സെക്രട്ടറിയറ്റ് ഉപരോധം റോഡുപരോധത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ബാരിക്കേഡുകളും സന്നാഹങ്ങളും ഒരുക്കി പ്രതിരോധിച്ചു. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നിരവധി നേതാക്കളും സംഘടനകളും എത്തിയിരുന്നു. എന്‍എച്ച്എമ്മിന്റെ പരിശീലന ക്ലാസ് ബഹിഷ്‌കരിച്ച ശേഷമാണ് ആശാ വര്‍ക്കര്‍മാര്‍ സമരപ്പന്തലിലെത്തിയത്. സമരം ശക്തിപ്പെടുന്നതിനിടെ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമോ എന്നതാണ് ഇനി കാണേണ്ടത്.