by webdesk3 on | 17-03-2025 10:39:53 Last Updated by webdesk3
സര്‍ക്കാരിന് വലിയ തിരിച്ചടിയേല്‍പ്പിച്ച് മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. വഖഫ് സംരക്ഷണ വേദി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഈ തീരുമാനം എടുത്തത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സര്‍ക്കാരിന് ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാനുള്ള അധികാരമുണ്ടെന്ന് കോടതി അംഗീകരിച്ചു. എന്നാല്‍ മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്നു നേരത്തെ സിവില്‍ കോടതി കണ്ടെത്തിയിരുന്നു. അതിനാല്‍ വഖഫ് ഭൂമിയെ കുറിച്ചുള്ള തീരുമാനമെടുക്കാനുള്ള അവകാശം വഖഫ് ബോര്‍ഡിനാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ സര്‍ക്കാര്‍ നിയമപരമായ സാധുത പരിശോധിച്ചില്ല. പൊതുജന താല്‍പര്യം പരിഗണിക്കാതെ സര്‍ക്കാര്‍ യാന്ത്രികമായി പ്രവര്‍ത്തിച്ചതായും കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷനായ ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് സി. എന്‍. രാമചന്ദ്രന്‍ നായരുടെ നിയമനം റദ്ദാക്കിയാണ് ഹൈക്കോടതിയുടെ അന്തിമ വിധി.